Sunday, April 29, 2012

മാര്‍പ്പാപ്പയെ കുര്‍ബാന പഠിപ്പിക്കുന്നോ

 

 ബൂലോകത്തില്‍ വായിക്കാന്‍http://boolokam.com/archives/44435

വളരെ ആധികാരികമായാണു കരുണനും ഞാനും ഇത് ചര്‍ച്ച ചെയ്തത്.
തിരഞ്ഞെടുപ്പില്‍ ഒരു സമവായം ഉണ്ടാവുന്നതിനേപ്പറ്റി കരുണന്റെ മാത്രമല്ല, ഞങ്ങടെ അസോസിയേഷനിലെ കമ്പ്ലീറ്റ് ലവന്മാരുടെയും മുഖദര്‍ശനം നടത്തി മാഡംജി പറയുന്ന ആള്‍ക്ക് ആ പട്ടം വാങ്ങിച്ച് കൊടുക്കണമല്ലോ….
കുഞ്ഞമ്മയെ ഇരുത്തി ആ സ്ഥാനത്തിന്റെ മഹിമ കളഞ്ഞൂന്നാണു ഡിസ്കസ് ചെയ്ത എല്ലാരും പറേണതു.
ഇതിനു മാത്രം എന്ത് തെറ്റാണു ആയമ്മ ചെയ്തത് ?
വളരെ പൈശാചികവും ക്രൂരവുമായിപ്പോയില്ലേ അപവാദങ്ങള്‍!!
ഒന്നുമില്ലേലും അവരു മമതെയെപ്പോലോ ജയലളിതയെപ്പോലോ അല്ലല്ലോ ?
ഫ്രീ ആയിട്ടൊള്ള ടൂര്‍ പാക്കേജ് അവരും കുട്യോളും ഉപയോഗിച്ചെന്നേ ഒള്ള്.
അവര്‍ക്ക് പത്തറുപതു ബന്ധുക്കളുണ്ടായത് അവരുടെ തെറ്റാണോ ? വയസ്സ് 78 ആയിട്ടും വിവിധരാജ്യങ്ങളില്‍ ഓടിച്ചാടി നടന്നില്ലേ ?
ഇനീം രാജ്യങ്ങള്‍ എത്ര ബാക്കി കിടക്കുന്നു എന്നാണവരു പറേണതു.
പക്ഷേങ്കീ അവരുടെ കാര്യം പരിഗണിക്കണ്ടാന്ന് വച്ചത് വേറൊന്നു കൊണ്ടാണു…
രാഷ്ട്രപതി എന്ന് പറഞ്ഞാല്‍ സ്ത്രീയാകുന്ന രാഷ്ട്രത്തിനു പതി എന്നല്ലേ അര്‍ത്ഥം ?…
അപ്പോള്‍ അതൊരു പുരുഷന്‍ തന്നല്ലേ ആവേണ്ടത് ?
രാഷ്ട്രഭാര്യ എന്ന് വിളിച്ചാല്‍ ശെരിയല്ല… ഛേയ്….
രാഷ്ട്രപതിച്ചി എന്ന് ചിലര്‍ വിളിക്കുന്നത് കേട്ടു….. … അതിലൊരു എന്തോ!!..
അതോണ്ട് അതൊരു പുരുഷനായാല്‍ ആര്‍ക്കും ഈ പ്രശ്നങ്ങളൊന്നൂല്ലാന്ന്!!!
പിന്നെ കരുവിനു ഇതൊന്നും വിഷയമുള്ള കാര്യമേയല്ല.. പാവം കണ്ട ഒടനേ മുറി അടച്ചിട്ട് ഒറ്റക്കരച്ചിലാരുന്നു….
“തമ്പീ കുളന്തെകളെല്ലം അങ്കെ ജയിലിലാച്ച് … ഇന്ത കിളവനുക്ക് യാരുമേ ഇല്ലൈ”……….. ഹോ കണ്ണ് നിറഞ്ഞ് പോയി!!!
മമതാജിക്ക് ഒറ്റക്കണ്ടീഷനേ കാണു…. ആരായാലും ഗൊള്ളാം, മുള്ളിത്തെറിച്ച ബന്ധത്തില്‍ പ്പോലും ഒറ്റ സിപീമ്മുകാരു പാടില്ലാന്ന്….
ഇമ്മാതിരി കണ്ടീഷനെല്ലാംകൂടെ ഒത്ത് വരുന്നതിനാ ഈ സമവായം സമവായം എന്ന് പറേണത്..
ചെലരൊക്കെ പറേണതു കലാംജിക്ക് ഒരു ചാന്‍സൂടെ കൊടുക്കണംന്നാണു…
കാള പെറ്റൂന്ന് കേട്ടാ ഓടണ സോഷ്യന്‍ നെറ്റ്വര്‍ക്കും മീഡിയേം കൂടെ ഓടാന്‍ തൊടങ്ങീട്ടൊണ്ട്…
സമവായത്തിനു ആരേം കിട്ടീല്ലേ ചിലപ്പോ കൊടുത്തെന്നിരിക്കും, പക്ഷേങ്കീ ആദ്യത്തെ പ്രസിഡന്റിനു ശേഷം അങ്ങനൊരു പതിവില്ലാല്ലോ…
പിന്നെ രണ്ട് ഓലപ്പടക്കോം കമ്പിത്തിരീം കത്തിച്ച് പുതിയ സന്തോഷ് പണ്ഡിറ്റ് പടം വരുമ്പളോ ഇറ്റാലിയന്‍ കപ്പലു വരുമ്പളും അതിന്റെ പൊറകേ പൊയ്ക്കോളും..
ഹസാരെയെ മൂലക്കിരുത്തിക്കഴിഞ്ഞപ്പോ ഞങ്ങ ഇവന്മാരെ ഒക്കെ കൈകാര്യം ചെയ്യണ്ട വിധം പഠിച്ചില്ലേ..
മുല്ലപ്പെരിയാറും, എന്റിക്കലെക്സിയും ഒക്കെ എങ്ങനെ മാക്സിമം ഉപയോഗിച്ചിട്ട് അഭിസാരികയെപ്പോലെ കളയാം എന്ന് പഠിച്ച് പാസ്സായ ഞങ്ങളോടാ കളി.
അതോണ്ട് പറയുവാ… എല്ലാം മാഡംജി തീരുമാനിക്കും, നിങ്ങ കൈയ്യടിച്ചാ മതി!!!
മാര്‍പ്പാപ്പയെ കുര്‍ബാന പഠിപ്പിക്കുന്നോ !!!!!!!!!!!!
——————————————
ഇനി കാര്യത്തിലേക്ക് വരട്ടെ .
ആദരണീയമായതും ഏതൊരു ഇന്ത്യക്കാരനും എത്താവുന്നതില്‍ പരമോന്നത പദവിയുമായ രാഷ്ട്രപതി എന്ന സ്ഥാനത്ത് ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാന്‍ ഒരു വ്യക്തി വേണം ഞങ്ങള്‍ക്ക്. അത്യാവശ്യഘട്ടങ്ങളില്‍ നിര്‍ണ്ണായക തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ള ഒരാള്‍.
അബ്ദുള്‍കലാം അതു പോലൊരാളാണു..
അമര്‍ത്യസെന്നും, അണ്ണാ ഹസാരെയും,നാരായണമൂര്‍ത്തിയും, നമുക്കുണ്ട്
സ്ത്രീകള്‍ ഈ സ്ഥാനത്തിനു അര്‍ഹരല്ല എന്നു പറഞ്ഞാല്‍ തെറ്റാവും, മേധാപട്കറും, ഷീലദീക്ഷിത്തും, കിരണ്‍ബേദിയും ഒക്കെ കഴിവുള്ളവരാണു
റബര്‍സ്റ്റാമ്പുകളും ഡിക്ടേറ്ററുകളും സമവായത്തിന്റെ പേരില്‍ വരാതിരിക്കാന്‍ മാത്രം ആഗ്രഹിക്കാം നമുക്ക്
———————

No comments:

Post a Comment