Sunday, April 22, 2012

ഉച്ചാണ്ടിയുടെ ഒന്‍പതാം തിരു-അടവ്!!!
 

ഹേയ്…. ഇവിടെ വാ…

അടിയന്‍.

അപ്പോ പറഞ്ഞ പോലെ, താന്‍ പോയി ആ രണ്ടാം താര്‍ക്കികനെ ഈ വാദത്തില്‍ നിന്ന് മാറ്റി എന്നെഴുതി വച്ച തുണ്ട്കടലാസ് കൊണ്ടുവാ… മാധ്യമ മൂരാച്ചികള്‍ക്ക് കൊടുക്കട്ടെ….

അടിയന്‍..
കേട്ടൊ മിസ്റ്റര്‍ ഉച്ചാണ്ടി, താങ്കളുടെ അടവ് എനിക്ക് ഭേഷായി ഇഷ്ടപ്പെട്ടു. ഒരു പട്ടും വളയും തരുന്നുണ്ട്..

റാന്‍, എല്ലാം അവിടുത്തെ ക്യപ.

മാധ്യമ മൂരാച്ചികള്‍ കേന്ദ്രന്റ്റെ മലക്കം മറിച്ചില്‍ എന്നോ മറ്റോ പറയില്ലേ ? ആരെങ്കിലും പ്രതികരിക്കുമോടോ ?

ഒരിക്കലുമില്ല, ഏറ്റവും സര്‍ക്കുലേഷനുള്ള പേപ്പര്‍ പോലും അഭിഭാഷകന്റ്റെ മലക്കം മറിച്ചില്‍ എന്നേ എഴുതൂ എന്നുറപ്പ് തന്നിട്ടുണ്ട്.
 പ്രബുദ്ദരാണെന്ന് കാണിക്കാന്‍ നാട്ടുകാര്‍ തെറി വിളിക്കാറുണ്ടെങ്കിലും നല്ല അസ്സലു മഞ്ഞപ്പത്രമായ ആ സാധനമേ സിപീമ്മുകാര്‍ പോലും വായിക്കാറുള്ളു.

ആഹാ…

ആ സൈബര്‍ ഗുണ്ടകളോ? ഫേസ്ബുക്ക് ഒക്കെ നിരോധിക്കേണ്ടി വരുമോ ?


കഷ്ടം!!! അങ്ങ് എന്തറിഞ്ഞിട്ടാണു പറയുന്നത് ? പാവങ്ങള്‍!!!!!
അവര്‍ക്ക് ന്യൂജനറേഷനും, മായാവിയും, സൈബര്‍ ഫെമിനിസവും തന്നെ ധാരാളമാണു.
ഇവറ്റകള്‍ക്കൊക്കെ സത്യത്തില്‍ ചെറിയ ഒരുതരം മാനസികരോഗമാണു, ആരേലും എന്തേലും പറഞ്ഞാല്‍ അതിന്റ്റെ പുറകേ പോകും, മടുക്കുമ്പോ പഴേ പോലാവും, പുറത്തിറങ്ങി ഒരു മുദ്രാവാക്യം വിളിക്കാന്‍ പോലും കൊള്ളൂല്ലാന്ന്!!!

ഇവറ്റകളെ വിശ്വസിച്ച ആ ഹസാരെയെ നമ്മള്‍ ഒതുക്കിയില്ലേ? രണ്ടാമത്തെ നിരാഹാരമായപ്പോഴേക്കും എല്ലാത്തിനും ബോറടിച്ചതു നാം കണ്ടതല്ലേ. എന്തിനു പറയണം,
നമ്മള്‍ പോലും ഒന്ന് ചൊറിയണം എന്ന് ആഗ്രഹിച്ച മമതയെ ഇവര്‍ ചൊറിഞ്ഞതു കണ്ടില്ലേ? ആയമ്മക്ക് വട്ടിളകി നടക്കുകയാണു പാവം
.
സത്യത്തില്‍ ഇവരാണു നമ്മുടെ പുണ്യം. വേണ്ട പോലെ ഉപയോഗിച്ചാല്‍ മതി. ഓരോ ജില്ലാ ഭാരവാഹിക്കും അഞ്ച് വ്യാജപ്രോഫൈല്‍ വരെ നിര്‍ബന്ധമാക്കിയിട്ടുണ്ട് എന്തായാലും…

മറ്റ് എതിര്‍പ്പുകള്‍ എന്തെങ്കിലും ?

സമുദായസമവാക്യം പാലിച്ചതു കൊണ്ട് ഒരു കുഴപ്പവുമില്ല.
പിന്നാ എണ്‍പതുകാരന്‍ പഴേ പോലെ തൊള്ള തുറക്കും. ആരു കേള്‍ക്കാന്‍ ???????? എന്‍ എഫ് വര്‍ഗ്ഗിസ് പണ്ട് നരസിംഹത്തില്‍ പറഞ്ഞ ഒരു ഡയലോഗ് ഓര്‍മ്മ വരുന്നു
 (അനുകരിച്ച് കാട്ടുന്നു: ‘എന്തു കണ്ടിട്ടാടീ!!!!!!!!!!! ഒണ്ടാക്കിയ തന്തയ്‌ക്കോ വേണ്ട’)

ഹോ… എന്തായാലും ഒര്‍ല്പ്പം ആശ്വാസമായി…….
ആയമ്മയുടെം ബിഷപ്പുമാരുടെയും ഒരു ചൊറിച്ചിലിനു ശക്തി ഇപ്പഴാ കുറഞ്ഞതു. ഇറ്റലി ഇറ്റലി എന്ന് കേട്ട് ഞെട്ടി ഉണരുകയായിരുന്നു ഉറക്കത്തില്‍പ്പോലും.
പെണ്ണുമ്പിള്ള തൊഴിച്ചില്ലെന്നേയുള്ളു.
ഒരു പിറവം തിരഞ്ഞെടുപ്പിനു വേണ്ടി എന്തൊക്കെ സഹിച്ചു.

ആ ശെല്‍വന്‍ നെയ്യാറ്റിങ്കരയില്‍ തോല്‍ക്കുമോടോ ?

തോറ്റാലെന്ത് ജയിച്ചാലെന്ത് ? നുമ്മ പിറവം സെക്യുറാക്കിയില്ലേ ? തിരുമേനി തന്ന ഡെഡ്‌ലൈന്‍ എക്സ്റ്റന്‍ഡ് ചെയ്യാന്‍ പെട്ട പാട് എനിക്കേ അറിയൂ!!

ആ ഇറ്റലിക്കാരെവിടെ ?

ഞാനിങ്ങ് വരുംമ്പോ അവര്‍ ഫോട്ടോയ്ക്ക് പോസു ചെയ്യുന്നുണ്ടാരുന്നു. ടൂര്‍ കഴിയുന്നേനു മുന്‍പ് കുമരകത്ത് പോയി ഹൗസ്‌ബോട്ടിലൊക്കെ കേറ്റണമെന്ന് .
കേറ്റാം കേറ്റാം!!!!

എന്തൊക്കെയാണേലും, ആ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കോതണ്ഡപാണനെ വച്ച് താന്‍ പരീക്ഷിച്ച് വിജയിച്ചതാണെന്ന് മീറ്റിംങ്ങില്‍ പറഞ്ഞിട്ടും എനിക്കങ്ങോട്ട് വിശ്വാസം അത്ര പോരാരുന്നു..

ഇതൊക്കെ അത്രേ ഉള്ളെന്ന്.. അവന്മാരുടെ മലക്കം മറിയലിനുശേഷം നുമ്മ എന്ത് പറഞ്ഞാലും ഒന്നും മിണ്ടരുതെന്ന് ഈ കോതണ്ഡപാണികളുമായി ഒരു മുദ്രപ്പത്രത്തി അങ്ങ് എഴുതി വാങ്ങിക്കും,
കേസ് കോടതിയില്‍ ദുര്‍ബലമാകുക എന്ന പരമമായ ആവശ്യം കഴിഞ്ഞാ ആരുടെ കണ്ണില്‍ പൊടിയിടാനും എന്തു വേണേലും നമുക്കും പറയാം,
  പിന്നെ കൊറച്ച് കാലം കഴിഞ്ഞ് ഇവനൊക്കെ ഒരു പ്രമോഷന്‍ അങ്ങ് കൊടുക്കും. അല്ല പിന്നെ!!!

പാരലലായി ചത്തവരുടെ അകന്ന ബന്ധുക്കളുമായി ഒത്ത്തീര്‍പ്പ്ചര്‍ച്ചകള്‍ നടക്കുന്നു എന്ന് കേട്ടല്ലോടോ,

ശരിക്കും കോടികള്‍ കൊടുക്കുമോടോ ഇവറ്റകള്‍ ?

കോടി പണ്ടേ പുതപ്പിച്ചതല്ലേ ? ഇനി ആരു കൊടുക്കാന്‍!!

തന്റ്റെ ബുദ്ധി അപാരം തന്നെ…

ഓ ഇതൊക്കെ എന്ത്!!!!!


ബൂലോകത്തില്‍ വായിക്കാന്‍:- http://boolokam.com/archives/43257

No comments:

Post a Comment