Saturday, December 3, 2011

കത്ത് .....ഡാം വകജയക്കുട്ടിക്ക്,

 അല്ലേലും കൊറേക്കാലമായി ഒരു കത്തെഴുതണം ... കത്തെഴുതണം എന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട്...
സുഖമല്ലേ കുട്ടീ......???
ഇവിടെ ഇങ്ങനെ തട്ടിമുട്ടി അങ്ങ് പോണു ... പക്ഷേ ഇപ്പോ എന്നാപറയാനാ.. സാമദ്രോഹികള്‍ ഇരിക്കപ്പൊറുതി തരുന്നില്ല... ഡാം പൊളിഞ്ഞ് പോവും എന്നാണു അവന്മാര്‍ പറേണതു... ഇനി എങ്ങാനും പൊളിയുമോ ആവോ ? ചിലപ്പോ പൊളിയുമായിരിക്കും... എന്തായാലും നിയമസഭേല്‍ ഒന്നും വെള്ളം കേറാന്‍ ചാന്‍സ് ഇല്ല എന്നാണറിവു... സോ നമുക്ക് ഒരു ചുക്കും ഇല്ല..
പിന്നെ ഇപ്പോ ഒരു ആശ്വാസം എന്താന്ന് വച്ചാ... ആ ശുംഭനും,പിള്ളേടെ ഫോണും,പിള്ളേടെ പുള്ളേടേം പിന്നാ വളുവളു ജോര്‍ജ്ജിന്‍‌റ്റേം ഒക്കെ പുളിച്ച വര്‍ത്തമാനം ഒക്കെ വിട്ട് മണ്ണുണ്ണീമാധ്യമ സിന്‍ഡിക്കേടും ജനോം ഒക്കെ ഡാമിന്‍‌റ്റെ പുറകെയാ...
ഹൊ കാണണ്ട കാഴ്ചയാരുന്ന്...എല്ലാവന്മാരും കൂടെ ഇന്നുപൊട്ടും നാളെപൊട്ടും എന്ന് പറഞ്ഞ് എന്നാ ബഹളമാരുന്ന്.... എന്തായാലും ഞങ്ങ എല്ലാം കൂടെ റിലേനിരാഹാരം അടക്കം കുറേ കലാപരിപാടികള്‍ അറേഞ്ച് ചെയ്തിട്ടുണ്ട്...
ഒരര്‍ത്ഥത്തില്‍ വല്യ ചൊറയാ ഈ പണി, അറിയാണ്ടെങ്ങാനും ഒന്നാല്‍മഗതം ചെയ്താ പണി കിട്ടും... ചുമ്മാ അല്ല ആ ചങ്ങായ് ഡെല്‍ഹീല്‍ പോയി പട്ടാളക്കാരുടെ എടേല്‍ ഒളിച്ചിരിക്കണതു....

ചോദിക്കാന്‍ മറന്നു, മോള്‍ടെ കേസും പുക്കാറും ഒക്കെ എന്തായി ?
ആ കറുത്ത കണ്ണാടികിളവന്‍സ് എന്തു പറയുന്നു, മോളും മരുമക്കളും എല്ലാം കൂടെ അക‌ത്ത് കേറീപ്പോ സൈഡായിപ്പോയി പാവം....
എന്തായാലും ഡാം പ്രശ്നം കിട്ടീപ്പോ അവിടെ നിങ്ങളും ഹാപ്പി ആയല്ല് അല്ലേ.. ഓ.... അല്ലേലും അവിടെ വോട്ട് കിട്ടാന്‍ വല്യ പ്രശ്നം ഇല്ലല്ല് അല്ലേ, വല്ല ടിവിയോ,മിക്സിയോ ഒക്കെ കൊടുത്താ പോരേ....
പിന്നെ , ആ വൈക്കോലിനെ സൂക്ഷിക്കണം , ആളു എട്ട്കാലി മമ്മൂഞ്ഞ് ആണു, ക്രെഡിറ്റ് എടുക്കാന്‍ വിടണ്ട...
കുട്ടി സുഖചികില്‍സയ്ക്കു പോവാന്‍ നിക്കുമ്പോ ഞാന്‍ ഈ കത്തൊക്കെ എഴുതിയതു അസൗകര്യമായില്ലല്ല് അല്ലേ ?    മാഡോം സൈലന്‍‌റ്റ് മോഡ് സിങ്ങും പ്രത്യേകം പറഞ്ഞിരുന്നു, " കുട്ടീടെ മനസ്സ് വെറുതെ വിഷമിപ്പിക്കരുതെന്നു"
നമുക്കു എല്ലാം ശരിയാക്കാം, ഇവിടെ ജനം അവിടുത്തെ അത്ര വികാരജീവികള്‍ അല്ല.. ആരും തീ കൊളുത്തി ആത്മഹത്യ ഒന്നും ചെയ്യത്തില്ല..
തല്‍ക്കാലം നമുക്കു അങ്ങോട്ടുമിങ്ങോട്ടും നാലഞ്ച് കത്തെഴുതി കളിക്കാം... അതിനിടേല്‍ ഒന്നുങ്കീ ഡാം പൊട്ടണേല്‍ പൊട്ടട്ട്... അല്ലേല്‍ ആ സന്തോഷ് പണ്ടിറ്റ് ഗുരുവിന്‍‌റ്റെ പുതിയ പടം വരുമ്പോ ഈ ജനോം മീഡിയേം കൂടതിന്‍‌റ്റെ പുറകേ പൊക്കോളും...

കോടതീലെ കാര്യം നോക്കാന്‍ ആ പാണനെ ഏപ്പിച്ചിട്ടുണ്ട്, അവന്‍‌റ്റെ അടുത്ത് എന്താന്ന് വച്ചാ അങ്ങ് പറഞ്ഞാ മതി... ഞങ്ങള്‍ പിന്നെ അവനെതിരേ പത്രക്കുറിപ്പിറക്കിക്കോളാം... ഏത്!!! ആ അമ്മാവന്‍ ഒഴിച്ച് എടതന്മാര്‍ക്കും
വല്യ മൂച്ചില്ല... കാശിനും എസ്റ്റേറ്റിനും ഒക്കെ എന്ത് രാഷ്ട്രീയം ലേ ?

എടയ്ക്കൊക്കെ വിളിക്കാന്‍ മറക്കല്ല്, മറുപടിക്കത്ത് എന്തായാലും അയക്കണം, നാളെത്തന്നെ പത്രക്കാരോട് പറയാനാ...
സിങ്ങ് വിളിക്കുമ്പോ ഡെല്‍‍ഹീല്‍ വച്ച്  കണ്ട് ചായ കുടിക്കാം, പറ്റിയാ നമുക്കെല്ലാം കൂടൊരു പടത്തിനും പോവാം, ഡാം 999 അല്ല , അതു പണ്ടേ പൊളിഞ്ഞ് പാളീസായില്ലേ... ഹി ഹി..

എന്നാപെരിയാറായിരുന്താലും നീയെന്‍ മോഹവല്ലീ...

ഉന്നുടെ ചാണ്ടിച്ചായന്‍