Friday, April 20, 2012

24 Male മലപ്പുറം

(ബൂലോഗത്തില്‍ വായിക്കാന്‍ - http://boolokam.com/archives/43065 )ഞാന്‍ അടുത്ത് ചെയ്യാനുദ്ദേശിക്കുന്ന എന്റ്റെ ഡ്രീം പ്രൊജക്ട് ആണു ’24 മെയില്‍ മലപ്പുറം’.
 എനിക്ക് ഇതിനേക്കുറിച്ച് ഒരുപാട് പ്രതീക്ഷകളാണുള്ളതു.
ഇത് സ്ത്രീപക്ഷവര്‍ഗ്ഗിയതയുടെയും സൈബര്‍ഫെമിനിസ്റ്റുകളുടെയും മേല്‍ക്കോയ്മക്കുള്ള ഒരു കനത്ത അടി തന്നെയായിരിക്കും എന്നതില്‍ എനിക്ക് നല്ല വിശ്വാസമുണ്ട്.
ഇത് ശരിക്കും ഒരു വല്ലാത്ത ഇതായിരിക്കും!!

ചിത്രത്തിന്റെ കഥ മലപ്പുറംകാരനായ ഷംസുദ്ദീന്‍ എന്ന 24കാരന്‍ മെയില്‍ നഴ്‌സിനെ ചുറ്റിപ്പറ്റിയാണു വളരുന്നത്.
ഷംസു പാവപ്പെട്ട തന്റെ കുടുംബത്തെ സഹായിക്കാന്‍ വിവാഹസ്വപ്നങ്ങള്‍ പോലും മാറ്റിവച്ച് ഗള്‍ഫിലെത്തി സ്‌പോണ്‍സറായ അറബിസ്ത്രീയുടെ കെണിയിലകപ്പെട്ട് പോവുകയാണ്‍.
ഷംസുവിന്റ്റെ കദനകഥ കണ്ടിരിക്കുന്ന പ്രേക്ഷകന്റ്റെ കണ്ണ് നനയിക്കുക തന്നെ ചെയ്യും.

ഷംസുവിനു നാട്ടില്‍ വിസ സംഘടിപ്പിച്ച് കൊടുക്കുന്നത് രമണി എന്ന അയല്‍ക്കാരിയാണെങ്കിലും അവര്‍ അവനെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന നഗ്‌നസത്യം ഷംസു വിളിച്ച് പറയുന്ന സീന്‍ കപട സദാചാര വാദികളായ ഫെമിനിസ്റ്റുകളെ ഞെട്ടിച്ചേക്കാം.

ഗള്‍ഫിലെത്താനുള്ള വിസയ്ക്ക് വേണ്ടി സര്വ്വം സഹിക്കുന്ന ഷംസു, അറബിസ്ത്രീയില്‍ നിന്ന് ഒരു ഗ്ലാസ്സ് ബ്രാന്‍ഡി വാങ്ങി വെള്ളം ചേര്‍ക്കാതെ അടിക്കുന്ന സീനും 45 കാരികളായ ത്യശ്ശൂരിലെ സ്ത്രീപക്ഷവാദികളെ രോഷാകുലരാക്കാനും സാദ്ദ്യതയില്ലാതില്ല.
 എന്നിരുന്നാലും,  ഒരിക്കല്‍ അറബിച്ചിയുടെ പിതാവിനെ എനിമയെടുക്കാന്‍ സഹായിക്കുന്ന ഷംസുവിന്റെ നല്ല മനസ്സും പ്രേക്ഷകരെ ആകര്‍ഷിക്കും എന്നതിലും സംശയമില്ല.

മെയില്‍ നേഴ്‌സ് വിസയ്ക്ക് തന്നെ അയച്ചിട്ട് ഗദ്ദാമയാക്കിത്തീര്‍ത്ത രമണിയോടും, അറബിസ്ത്രീയോടും ഷംസുവിനു അടങ്ങാത്ത പകയുണ്ടെങ്കിലും അതവനെ ബോള്‍ഡാക്കിത്തീര്‍ക്കയാണു ചെയ്തതു.

 തന്നെ നാട്ടിലെത്തിക്കണം എന്ന് ആവശ്യപ്പെട്ടതിനു വഴങ്ങാത്ത അറബിച്ചിയുടെ ‘അത്’ അവന്‍ ചൂഷണത്തിനിരയായ ഒരു രാത്രിയില്‍ ഛേദിക്കുന്നു…. (ലക്ഷ്മണന്‍ പൂതനേടെ ഛേദിച്ചില്ലേ ? അതന്നെ.)

ഇന്ത്യന്‍ എംബസിയിലെ ലേഡിഓഫീസറെ കണ്ണ്കാണിച്ച് അവന്‍ അവസാനം ഡീപോര്‍ട്ട് ചെയ്യപ്പെടുകയാണു.
 രമണിയോടുള്ള അതേ പ്രതികാരം പടത്തിന്റ്റെ രണ്ടാം ഭാഗത്തിനു വേണ്ടീ മാറ്റി വെച്ചിരിക്കുകയാണു.

അമീര്‍ഖാന്റ്റെ ഡേറ്റിനു വേണ്ടി ഞാന്‍ ശ്രമിക്കുന്നുണ്ട്.
കിട്ടിയില്ലെങ്കില്‍ ഷംസുവാകാന്‍ മലയാളത്തില്‍ വിജയസൂര്യയെ നോക്കണം.
ഇതില്‍ അറബിസ്ത്രീയുടെ വേഷം ചെയ്യാന്‍ നോഐഡിയ സ്റ്റാര്‍ അസിങ്ങറിന്റെ നങ്കൂരത്തെ മാത്രമേ ഞാന്‍ തല്‍ക്കാലം കാണുന്നുള്ളു. ബാക്കി കാസ്റ്റിംങ്ങ് ആയി വരുന്നു.

സോംങ്ങുകള്‍ എന്തായാലും ഞാന്‍ തന്നെ എഴുതാനാണു ഉദ്ദേശിക്കുന്നതു, പക്ഷേങ്കീ സംഗതി വേറെ ആരോ എഴുതാനിരുന്നതാണെന്നും അവസാനനിമിഷം കിട്ടാത്തതുകൊണ്ട് നിവ്യത്തിയില്ലാതെ എഴുതിയതാണെന്നും ഒരു കാച്ച് കാച്ചും. അതവാ ഊമ്പിയാലും പൊതുജനം ക്ഷമിക്കട്ടെ.

എന്തായാലും പടത്തിന്റ്റെ വിജയത്തിനു വേണ്ടി ഫേസ്ബുക്ക് മലയാളസിനിമാ വിഭാഗം കൊട്ടേഷന്‍ ടീമിനു നല്ലൊരു തുക കരാറായി,
ഇനി ട്വിറ്ററിനും, ഗൂഗിള്‍പ്ലസ്സിനും കൊടുക്കണം.

 ഷംസുവിന്റ്റെ അനിയന്‍ ഷിംസു, ഒരു പെണ്‍കുട്ടിയുടെ ‘അതിനെ’ കമന്റ്റടിക്കുന്ന വിപ്ലവകരമായ സീന്‍ ഫേസ്ബുക്കില്‍ ഇടാന്‍ പോവുകയാണു ഇന്ന്.
 നോക്കിക്കോളൂ ആ ചിത്രം ഒന്ന് മതി ഫേസ്ബുക്ക് ഇളകിമറിയാന്‍.

ബോഗ്‌ലോകത്തിന്റ്റെ കിരീടം വെക്കാത്ത വിശുധ മെയില്‍ ഷോവനിസ്റ്റ് രാജാവ്, ഒരു ദിവസ്സം പടത്തെ വിമര്‍ശിച്ച് കൊണ്ട് ‘രാജുവിനെ ബലാല്‍സംഘം ചെയ്ത ഡാകിനി’ എന്ന രീതിയില്‍ ഒരു പോസ്റ്റും, പിറ്റേദിവസ്സം മലക്കം മറിഞ്ഞ് സംവിധായകന്റ്റെ കഴിവിനെ പ്രശംസിച്ച്‌കൊണ്ടും ഓരോ പോസ്റ്റിറക്കാനും ധാരണയായി.

ബൂലോഗത്തിലെ വണ്‍മിസ്റ്റര്‍ കൈമള്‍ എന്റ്റെ തന്തയ്ക്ക് വിളിച്ച് പോസ്റ്റിറക്കാമെന്നും ഏറ്റിട്ടുണ്ട്.

ഒന്നുമില്ലേലും 22 കാരറ്റ് തങ്കത്തേക്കാളും ക്വാളിറ്റി 24 കാരറ്റിനുണ്ട് എന്നതില്‍ തര്‍ക്കമില്ലല്ലോ. ഇതിലൂടെ മലയാളസിനിമയ്ക്ക് ഒരു അള്‍ട്രാ മോഡേണ്‍ ജനറേഷന്‍ കാലമായിരിക്കും എന്ന് ഞാന്‍ പ്രവചിക്കുന്നു.

പടം ഇറങ്ങുന്ന മുറയ്ക്ക്, ആണ്‍വര്‍ഗ്ഗത്തിന്റ്റെ ഉന്നമനത്തിന്റെ ഒരു നല്ല പുലരി കാത്തിരിക്കുന്ന എല്ലാവരും കൂടുതല്‍ ബ്ലോഗ്‌പോസ്റ്റുകളും, ചിത്രങ്ങളുമായി ചിത്രത്തെ പ്രമോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.

No comments:

Post a Comment