Tuesday, April 24, 2012

പൊളിറ്റിക്കല്‍ ഡിസൈനിംങ്ങ് അസ്സിസ്റ്റന്റ് - ടെക്നിക്കല്‍



( ബൂലോകത്തില്‍ വായിക്കാന്‍ http://boolokam.com/archives/43617 )


അരീം തിന്ന് ആശാരിച്ചിയേം കടിച്ച് !
എന്നിട്ടും അവസാനം പട്ടിക്ക് മുറുമുറുപ്പ്.
ആവശ്യം കഴിയുമ്പോ ലീഗ് അഭിസാരികയാണെന്ന് (ഐ മീന്‍ കറിവേപ്പില ഒണ്‍ലി പരിപ്രേക്ഷ്യംസേ) നവമന്ത്രി ഉവാചയായത് കേട്ടിട്ട് അദ്ദാണു ഓര്‍മ്മ വന്നത്.

നോക്കുകുത്തി സംഘടനകള്‍ പോലും സമുദായക്കുളത്തില്‍ മീന്‍ പിടിക്കാന്‍ വരുന്നതു കണ്ടിട്ട്, നമ്മളായിട്ട് ആദ്യമേ കലക്കി മാക്‌സിമം പിടിക്കുക എന്ന ഒറ്റ ടാര്‍ജറ്റിലാണു സമതുലനം പാലിച്ച് പാവം ഹസ്സനിക്കയും, മമ്മദിക്കയും ഇടപെട്ടത് അല്ലേല്‍ പെടീച്ചത്.

ആടിനെ പട്ടിയാക്കല്‍ ഇതുവരെ കേരളപോലീസിന്റ്റെ മാത്രം പരിപാടിയാണെന്നാണു എല്ലാവരും ധരിച്ചത്.
 വര്‍ഗ്ഗിയവാദിയുവത്വം അതിക്രൂരമായി ഫോട്ടോഷോപ്പില്‍ മിസ്റ്റര്‍ ആടനെ ഡോഗനാക്കി മാറ്റി ബോര്‍ഡൊക്കെ വച്ചുകളയുമെന്ന് പ്രതീക്ഷിച്ചില്ല.
ഒന്നൂല്ലേലും ഇലക്ഷന്‍ വരുമ്പോ ഒറ്റക്കരളല്ലേ!!!!

സംഗതി സത്യത്തില്‍ കലാത്മകമായിരുന്നു,

ട്രെന്‍ഡ് അനുസരിച്ച്,ഒരു പക്ഷേ, നാളെ അങ്ങ് കാസര്‍ഗോഡ് തൊട്ട് കന്യാകുമാരി വരെ,
 കേരളത്തിലങ്ങോളമിങ്ങോളം പോസ്റ്റര്‍ മല്‍സരങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ പോണതു പലരീതിയില്‍ മോര്‍ഫിംങ്ങ് ചെയ്യപ്പെട്ട ഇടതു വലത് നടു നേത്യത്തങ്ങളാവും എന്ന് പ്രവചിക്കാം.

ഓരോരുത്തര്‍ക്കും സ്വഭാവമനുസരിച്ച് ഉടലാവാന്‍ ഏതൊക്കെ പക്ഷിമ്യഗാദികള്‍ക്കാവും ഭാഗ്യമുണ്ടാവുക എന്ന് ചിന്തിച്ച് കോതയ്ക്ക് കുളിരു കോരുന്നു.
ഒരുദാഹരണത്തിനു നമ്മുടെ ജോര്‍ജ്ജൂട്ടിച്ചായനു പറ്റിയ ഒരേ ഒരു മ്യഗം കാണ്ടാമ്യഗമാവില്ലേ ?

ഭാവനയും കഴിവും ഒത്തിണങ്ങിയ രാഷ്ട്രീയകലാകാരന്മാര്‍ ഒരു പോസ്റ്റര്‍ വിപ്ലവം തന്നെ നടത്തി സുന്ദരകേരളത്തെ അതീവസുന്ദരവും വര്‍ണ്ണശബളവുമാക്കും. ടൂറിസം വളരും..

ഡിസൈനിംങ്ങ് സോഫ്റ്റ്‌വെയര്‍ പരിഞ്ജാനമുള്ള യുവാക്കള്‍ക്ക് ഒരു തൊഴിലവസരമായി കണ്ട് പൊളിറ്റിക്കല്‍ ഡിസൈനിംങ്ങ് അസ്സിസ്റ്റന്റ് ടെക്‌നിക്കല്‍ എന്ന ഒരു തസ്തിക സ്യഷ്ടിക്കാവുന്നതാണു…
അല്ലേല്‍ പാര്‍ട്ടിക്ലാസ്സുകളില്‍ ഇനി ഫോട്ടോഷോപ്പ്, കോറല്‍ഡ്രോ, ആട്ടോക്കാഡ്,കാറ്റിയ, ഫ്‌ലക്‌സ് ബോര്‍ഡ് നിര്‍മ്മാണം,പ്രിന്റിംങ്ങ് തുടങ്ങിയവ പഠിപ്പിക്കാം.

പക്ഷേ സങ്കടം ഉണ്ട് സര്‍… ഒറ്റപ്പെട്ട് പോയത് പാവം ചുരളിയാണു…

ഒരു പ്രശ്‌നത്തില്‍ ഇടപെടാന്‍ വന്ന അദ്ദ്യേത്തെ എല്ലാരൂടെ സന്തോഷ്പണ്ടിറ്റിനുള്ള പരിഗണന പോലും കൊടുത്തില്ല.

എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ടൈം, പെലെ ആവാന്‍ തീവ്രമായി കൊതിച്ചിട്ടും, കളി അറിയില്ല എന്ന ഒറ്റക്കാരണത്താല്‍ എന്നെ ടീമില്‍ നിന്ന് ചവുട്ടിപ്പുറത്താക്കിയത് പോലെ, കേരളം ആ യുവകോമളനോട് ഇങ്ങനെ ചെയ്യരുത്!!!!
ഗോപുമോന്‍ പോലും ഇത്ര വേദന അനുഭവിച്ചിട്ടുണ്ടാവില്ല.

No comments:

Post a Comment