Thursday, April 26, 2012

കപടസദാചാരം എന്ന ന്യൂജനറേഷന്‍സുന



മനശാസ്ത്രം പക്തിയിലെ പ്രിയ ഡോക്ടര്‍ ഇട്ട്യാസ് വായിച്ചറിയാന്‍,

ഈ കോതയ്ക്ക് വല്യ വിവരം ഒന്നും ഇല്ല, വിദ്യാഭ്യാസം പണ്ടേ ഇല്ല.

ഒരു സംശയം തീര്‍ക്കാന്‍ ആണു ഈ എഴുത്ത് എഴുതുന്നത്.

" എന്റെ പെണ്ണുമ്പിള്ള തങ്കയും അയല്വക്കത്തെ ഗോപിയും ഡിങ്കോള്‍ഫി ആണെന്നുള്ളത് അങ്ങാടിപ്പാട്ടായിരിക്കുന്ന ഒരു ദുര്‍ഘടസന്ധിയിലാണു ഞാന്‍.

തദവസരത്തില്‍ രണ്ടിനേം തെളിവു സഹിതം പിടിക്കണമെന്നും, നിഷ്കളങ്കയായ എന്റെ ഭാര്യയെ വളച്ചെടുത്ത ഗോപിയെ രണ്ട് പെട പെടക്കണമെന്നും ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നു,

ശാരീരികമായി ഗോപിയുടെ അത്രക്ക് ശുഷ്കാന്തി ഇല്ലാത്തതു കൊണ്ട് ഒറ്റയ്ക്ക് പോയാല്‍ നെഞ്ചാംകൂട് കലങ്ങും എന്നുറപ്പാണു.

ആയതിനാല്‍  എന്‍റ്റെ ഷാപ്പ്മേറ്റ് ആയ കണാരനെ മാത്രമേ സഹായത്തിനു കാണുന്നുള്ളു. ഒരു പൈന്റ് കിട്ടിയാല്‍ അവന്‍ എന്തും ചെയ്യുന്നവനാണു.

എല്ലാം ഈയുള്ളവന്‍ തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നു,

പക്ഷേ ഈയിടെയായി പത്രവാര്‍ത്തകള്‍ കണ്ട് വല്ലാത്ത സംശയത്തിലും പേടിയിലുമാണു...

സംശയം ഇതാണു.

ഗോപിയെ ഞാനും കണാരനും ചേര്‍ന്ന് തല്ലിയാല്‍ എന്നെ ആളുകള്‍ കപടസദാചാരവാദി എന്ന് വിളിച്ചാക്ഷേപിക്കുമോ ? അഥവാ ഗോപിക്ക് വല്ലതും സംഭവിച്ചാല്‍ സദാചാരക്കൊലപാതകം എന്ന പേരില്‍ ഞങ്ങളെ തൂക്കിക്കൊല്ലുമോ ??????????


കാമുകന്‍‌റ്റെ തല വെട്ടി എടുക്കുന്ന ഭര്‍ത്താവിനു പണ്ടൊക്കെ ഒരുമാതിരി വീരപരിവേഷമായിരുന്നു.
കുളിമുറിയില്‍ ഒളിഞ്ഞ് നോക്കുന്നവനെയും കള്ളപ്പരിപാടിക്ക് പോവുന്നവനെയും ആരുടെ ഭാര്യയോട് ചെയ്തു എന്ന് നോക്കാതെ രണ്ട് പൂശ് പൂശിവിടുന്നതായിരുന്നു അന്നത്തെ ഒരു രീതി..

പത്രത്തില്‍ ഒരു വാര്‍ത്ത വന്നാലും "അനാശാസ്യം നാട്ടുകാര്‍ പിടിച്ചു, പ്രതികളെ മര്‍ദ്ദിച്ചു" എന്നൊക്കെയായിരുന്നുവല്ലോ.

"സദാചാരക്കൊലപാതകം പാപം", കപടസദാചാരവാദികളെ തല്ലിക്കൊല്ലണം എന്നൊക്കെയുള്ള ചര്‍ച്ചകള്‍ ടീവിയില്‍ കണ്ട് തല പെരുക്കുന്നു ഡോക്ടര്‍...

എന്താണു ഞാന്‍ ചെയ്യേണ്ടതു ഡോക്ടര്‍?, അങ്ങ് മാത്രമേ ഈയുള്ളവനു ആശ്രയമുള്ളു.

ഒരു മറുപടി കാത്ത്

പാവം കോത.

ഒപ്പ്

----------------------------------

പ്രിയ കോതേ,

കത്ത് കിട്ടി ബോധിച്ചു,

സത്യത്തില്‍ കോതയുടെ മനസ്സ് ന്യൂജനറേഷനു അനുപാതമായി വികസിച്ചിട്ടില്ല എന്നതാണു പ്രശ്നം. ഡോക്ടര്‍ക്ക് ഇതു നന്നായി മനസ്സിലാവും, കാരണം കുറച്ച് നാള്‍ മുന്‍പ് വരെ ഞാനും അത്രയ്ക്കങ്ങ് വികസിച്ചിരുന്നില്ല.

ഒരുദാഹരണം പറയാം, കുറച്ച് കാലം മുന്‍പ് ഞാന്‍ ആലപ്പുഴേലെ എന്റെ വീടിനടുത്ത്, നട്ടപ്പാതിരയ്ക്ക് ഓംലെറ്റടിക്കാന്ന് കരുതി തട്ടുകട വരെ ഒന്ന് പോയതാ.... നോക്കുമ്പോ എന്റെ കുഞ്ഞമ്മാവന്‍‌റ്റെ മകള്‍ , അവളുടെ വീടു കൊല്ലത്താണു കെട്ടോ,
ലെവള്‍ ഒരുത്തന്റെ ബൈക്കിന്‍‌റ്റെ പുറകില്‍ കെട്ടിപ്പിടിച്ച് വരുന്നു,  കസ്റ്റഡീലെടുത്ത് ചോദ്യം ചെയ്തപ്പോ നൈറ്റ്ഡ്യൂട്ടിക്ക് തിരുവനന്തോരത്ത് ടെക്നോപ്പാര്‍ക്കില്‍ പോണ അവരെ അപമാനിച്ചൂന്നും പറഞ്ഞ് രണ്ടൂടെ എന്നെക്കൊന്നില്ലെന്നേ ഒള്ള്,

പിന്നെ സദാചാരപോലീസ് എന്നൊക്കെ വിളിച്ച്  അവളപ്പനും ആങ്ങളേം കൂടെ എന്നാ ബഹളമാരുന്നെന്നോ ...
എനിക്കാലോചിച്ചിട്ട് പിടി കിട്ടാത്തത് ഒറ്റക്കാര്യമാ കോതേ, തിരുവനന്തോരത്ത് പോണ്ട അവളെന്തിനാ കൊല്ലത്തൂന്ന് ആലപ്പുഴ വന്നേ ? എന്തരോ എന്തോ...

പിന്നെ കപടസദാചാരത്തേക്കുറിച്ചുള്ള നിശിതവിമര്‍ശനങ്ങള്‍ കേട്ടപ്പോഴാണു കാലത്തിനൊത്ത് പുരോഗമിക്കാത്തതിനേക്കുറിച്ചും, ഇതിനു മുന്‍പ് അവിഹിതബന്ധങ്ങള്‍ പാപമാകുന്നു എന്ന് പലര്‍ക്കും ഉപദേശിച്ചതിന്‍‌റ്റെ ശരിയില്ലായ്മയും മാറ്റിചിന്തിക്കുന്നതിന്‍‌റ്റെ ആവശ്യകതയെക്കുറിച്ച് എന്നെ ബോധവാനാക്കിയത്.

പിന്നെ ഞാനിതിനേക്കുറിച്ച് തീവ്രമായ പഠനത്തിലായിരുന്നു.
ന്യൂജനറേഷന്‍ സിനിമകള്‍ കാണുക, സൈബര്‍ ഫെമിനിസ്റ്റുകളുടെയും അവരുടെ വാലേതൂങ്ങികളായ ബുദ്ദിജീവികളുടെയും ലേഖനങ്ങള്‍ വായിക്കുക, അതിനൊക്കെ ലൈക്കടിക്കുക, ഹാങ്ങൗട്ടാവുക, അവരുടെ ശില്പ്പശാലകളില്‍ പങ്കെടുത്ത് ഉത്ബോധിതനാകുക അങ്ങിനെയൊക്കെ,

എന്റെ പെണ്ണുമ്പിള്ള ഇപ്പോ ആരെ എത്ര നട്ടപ്പാതിരയ്ക്ക് വിളിച്ച് എത്ര മണിക്കൂര്‍ കത്തിവെച്ചാലും അതിന്റെ ന്യൂജനറേഷന്‍ വശം മനസ്സിലാക്കാന്‍ എന്റെ മനസ്സ് പ്രാപ്തമായിരിക്കുന്നു. അതുകൊണ്ട് വല്ലാത്ത ശാന്തിയും സമാധാനവുമാണു എന്റെ വീട്ടീല്‍!!!

പിന്നെ കുഞ്ഞമ്മാവന്‍‌റ്റെ മകളെ ഞാന്‍ കഴിഞ്ഞാഴ്ച വിളിച്ച് ക്ഷമാപണം നടത്തിയപ്പോള്‍ എന്തൊരാശ്വാസം കിട്ടിയെന്നോ.

അവിഹിതബന്ധങ്ങളേക്കുറിച്ചുള്ള സംശയനിവാരണത്തിനു വിളിക്കുന്നവരെ ഇപ്പോള്‍ ഞാന്‍ പ്രോത്സാഹിപ്പിക്കാറാണു പതിവ്..
ഇതില്‍ നമ്മള്‍ മനസ്സിലാക്കേണ്ട അല്ലെങ്കില്‍ ശ്രദ്ദിച്ചിരിക്കേണ്ട ഘടകം സ്ത്രീയുടെ താത്പര്യമാണു,
അതായത് ഈ റിലേഷനില്‍ സ്ത്രീക്ക് തിരിച്ച് ഇഷ്ടമാണെങ്കില്‍ അത് വിശുദ്ദവും പ്രോത്സാഹിക്കപ്പെടേണ്ടതുമാണു, അവളുടെ ക്രൂരനായ ഭര്‍ത്താവിനു എന്തോ ഒരു കുറവുണ്ടെന്നും അതയാളുടെ തെറ്റാണെന്നും നാം മനസ്സിലാക്കണം.

അതിനെ എതിര്‍ക്കുന്നവര്‍ ആരായിരുന്നാലും കപടസദാചാര തീവ്രവാദിയാണു കോതേ.

പിന്നെ, നാട്ടിലെ സ്ത്രീകളുടെ കാര്യത്തില്‍ നാട്ടുകാര്‍ എടപെടണ്ട കാലമൊക്കെ പഴഞ്ചനായി എന്നു മനസ്സിലാക്കൂ. അഥവാ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ തന്നെ അവരവര്‍ തന്നെ വേണ്ടതു തീരുമാനിച്ച് കൊള്ളും, സുനാപ്പി കട്ട് ചെയ്യാനൊക്കെ അവരില്‍ പലരും പരിശീലനം നേടിക്കഴിഞ്ഞു

കോതയ്ക്ക് ഇപ്പോള്‍ കാര്യം മനസ്സിലായെന്ന് കരുതുന്നു, കോതയ്ക്കില്ലാത്തതെന്തോ തങ്കയ്ക്ക് ഗോപി നല്‍കുന്നുണ്ട്, ആയതിനാല്‍ അവരെ ബുദ്ദിമുട്ടിക്കാതെ ഒരു ന്യൂജനറേഷന്‍ വ്യ‌ക്തി ആവാന്‍ ശ്രമിക്കൂ.. കൂടുതല്‍ ന്യുജനറേഷന്‍ സിനിമകള്‍ കാണുക, ലേഖനങ്ങള്‍ വായിക്കൂക.

പിന്നെ , കുന്നുമ്മല്‍ ശാന്തേടെ വീട്ടില്‍ ഞാനും പോകുന്നുണ്ട്.. നമ്പര്‍ തരാം ..


No comments:

Post a Comment